Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Uranium Enrichment

യു​റേ​നി​യം സ​മ്പു​ഷ്‌ടീ​ക​ര​ണം നി​ർ​ത്തി​യെ​ന്ന പ്ര​സ്താ​വ​ന; ഇറാന്‍റെ അവകാശവാദം സ്ഥിരീകരിക്കാതെ ഐഎഇഎ

വി​​​യ​​​ന്ന: ആ​​​ണ​​​വാ​​​യു​​​ധ നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​വു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള യു​​​റേ​​​നി​​​യം സ​​​മ്പു​​​ഷ്ടീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ത​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​വ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന ഇ​​​റാ​​​ന്‍റെ അ​​​വ​​​കാ​​​ശ​​​വാ​​​ദം സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് അ​​​ന്താ​​​രാ​​​ഷ്ട്ര ആ​​​ണ​​​വോ​​​ർ​​ജ ഏ​​​ജ​​​ൻ​​​സി (ഐ​​​എ​​​ഇ​​​എ).

ഇ​​​സ്ര​​​യേ​​​ലും അ​​​മേ​​​രി​​​ക്ക​​​യും ചേ​​​ർ​​​ന്ന് ബോം​​​ബാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ ഇ​​​റാ​​ന്‍റെ ര​​​ണ്ട് പ്ര​​​ധാ​​​ന ആ​​​ണ​​​വ​​​നി​​​ല​​​യ​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ഇ​​​റാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ത്ത​​​തി​​​നാ​​​ലാ​​​ണ് ഇ​​​തെ​​​ന്നും ഐ​​​ക്യ​​​രാ​​ഷ്‌​​ട്ര സ​​​ഭ​​​യു​​​ടെ ആ​​​ണ​​​വ നി​​​രീ​​​ക്ഷ​​​ക സം​​​ഘ​​​ട​​​ന വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു. ഐ​​​എ​​​ഇ​​​എ​​​യു​​​ടെ ര​​​ഹ​​​സ്യ റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഈ ​​​വി​​​വ​​​ര​​​ങ്ങ​​​ളു​​​ള്ള​​​ത്.

ഇ​​​റാ​​​ൻ ആ​​​ണ​​​വ​​​നി​​​ല​​​യ​​​ങ്ങ​​​ളി​​​ലെ നി​​​ല​​​വി​​​ലെ യു​​​റേ​​​നി​​​യം ശേ​​​ഖ​​​ര​​​ത്തി​​​ന്‍റെ കൃ​​​ത്യ​​​മാ​​​യ അ​​​ള​​​വോ, അ​​​വ എ​​​വി​​​ടെ സൂ​​​ക്ഷി​​​ച്ചി​​​രി​​​ക്കു​​​ന്നു​​​വെ​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളോ ത​​​ങ്ങ​​​ൾ​​​ക്ക് ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​ന്നി​​​ല്ലെ​​​ന്ന് അം​​​ഗ​​​രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്ക് അ​​​യ​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. ആ​​​ണ​​​വ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ൽ നേ​​​രി​​​ടു​​​ന്ന ഈ ​​​ത​​​ട​​​സം ഗു​​​രു​​​ത​​​ര​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കു​​​ന്നു.

സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള​​​താ​​​ണു ത​​​ങ്ങ​​​ളു​​​ടെ ആ​​​ണ​​​വ​​​പ​​​ദ്ധ​​​തി​​​ക​​​ളെ​​​ന്നാ​​​ണ് ഇ​​​റാ​​​ന്‍റെ വാ​​​ദം. എ​​​ന്നാ​​​ൽ, നി​​​ല​​​വി​​​ലെ സു​​​ര​​​ക്ഷാ​​​ഭീ​​​ഷ​​​ണി​​​ക​​​ൾ ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് സാ​​​ധാ​​​ര​​​ണ രീ​​​തി​​​യി​​​ലു​​​ള്ള പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ പ്രാ​​​യോ​​​ഗി​​​ക​​​മ​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ഫെ​​​ബ്രു​​​വ​​​രി ര​​​ണ്ടി​​​ന് ഇ​​​റാ​​​ൻ ഐ​​​എ​​​ഇ​​​എ​​​യ്ക്ക് ക​​​ത്ത​​​യ​​ച്ചി​​​രു​​​ന്നു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ക്കാ​​​ത്ത ആ​​​ണ​​​വ​​​നി​​​ല​​​യ​​​ങ്ങ​​​ളി​​​ൽ ക​​​ഴി​​​ഞ്ഞ ജൂ​​​ണി​​​നു​​ശേ​​​ഷം ഒ​​​രു​​​ത​​​വ​​​ണ​​​യെ​​​ങ്കി​​​ലും പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്താ​​​ൻ ഇ​​​റാ​​​ൻ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​രാ​​​മ​​​ർ​​​ശി​​​ക്കു​​​ന്നു.

നി​​​ല​​​വി​​​ൽ 60ശ​​​ത​​​മാ​​​നം വ​​​രെ ശു​​​ദ്ധീ​​​ക​​​രി​​​ച്ച 440.9 കി​​​ലോ​​​ഗ്രാം യു​​​റേ​​​നി​​​യം ഇ​​​റാ​​​ന്‍റെ കൈ​​​വ​​​ശ​​​മു​​​ണ്ടെ​​​ന്നാ​​​ണ് ഐ​​​എ​​​ഇ​​​എ​​​യു​​​ടെ ക​​​ണ​​​ക്ക്.

ആ​​​ണ​​​വാ​​​യു​​​ധ നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​വ​​​ശ്യ​​​മാ​​​യ 90 ശ​​​ത​​​മാ​​​നം ശു​​​ദ്ധീ​​​ക​​​ര​​​ണ​​​ത്തി​​​ലേ​​​ക്കെ​​​ത്താ​​​ൻ ഇ​​​റാ​​​ന് ഇ​​​നി ചെ​​​റി​​​യൊ​​​രു സാ​​​ങ്കേ​​​തി​​​ക​​​ഘ​​​ട്ടം മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്. ഇ​​​വ ഉ​​​പ​​​യോ​​​ഗി​​​ച്ച് ഇ​​​റാ​​​ന് പ​​​ത്തോ​​​ളം ആ​​​ണ​​​വ​​​ബോ​​​ബു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന് ഐ​​​എ​​​ഇ​​​എ മേ​​​ധാ​​​വി റാ​​​ഫേ​​​ൽ ഗ്രോ​​​സി നേ​​​ര​​​ത്തേ മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

Latest News

Corehub Up